05:16pm 23 September 2026
NEWS
ചെന്നൈയിൽ 1700 ദിവസങ്ങൾ കടന്ന് പ്രദർശിപ്പിച്ച് വരുന്ന 'വിണ്ണൈത്താണ്ടി വരുവായ'
23/09/2026  02:14 PM IST
Cinema desk
ചെന്നൈയിൽ 1700 ദിവസങ്ങൾ കടന്ന്  പ്രദർശിപ്പിച്ച് വരുന്ന  വിണ്ണൈത്താണ്ടി വരുവായ

 

ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്തു  സിമ്പുവും,  തൃഷയും ഒന്നിച്ചഭിനയിച്ച് സൂപ്പർഹിറ്റായ ചിത്രമാണ്  'വിണ്ണൈത്താണ്ടി വരുവായ'. ഒരു പ്രണയ സിനിമയായി പുറത്തുവന്ന ഈ ചിത്രത്തിന്   എ .ആർ.റഹ്‌മാനാണ്     സംഗീതം നൽകിയിരിക്കുന്നത്.       2010-ൽ പുറത്തിറങ്ങിയ ഈ  ചിത്രം  പിന്നീട്,  അതായത് നാല് വർഷങ്ങൾക്ക് മുൻപ്  റീ-റിലീസ്   ചെയ്യുകയുണ്ടായി. അതനുസരിച്ച്  ചെന്നൈ അണ്ണാ നഗറിലുള്ള,  വി ആർ മാളിലുള്ള   പി.വി.ആർ തീയറ്ററിലും  ഈ ചിത്രം  റിലീസ് ചെയ്യുകയുണ്ടായി!  ഈ തിയേറ്ററിൽ അന്ന് പ്രദർശനം തുടങ്ങിയ ഈ ചിത്രം ഇപ്പോഴും ദിവസം  ഒരു ഷോ പ്രദർശിപ്പിച്ച് വരുന്നുണ്ട്.  അതായത്  ഏകദേശം  1700 ദിവസങ്ങൾ കടന്ന്  പ്രദർശിപ്പിച്ച് വരുന്ന സിനിമയായിരിക്കുകയാണ്   'വിണ്ണൈത്താണ്ടി വരുവായ'.  ഇന്ത്യയിൽ തന്നെ  റീ-റിലീസ് ചെയ്തതിന് ശേഷം ഇത്രയും  ദിവസങ്ങൾ തുടർച്ചയായി പ്രദർശിപ്പിച്ച ചിത്രം എന്ന    റെക്കോർഡ് സൃഷ്ടിച്ചിട്ടുണ്ട്. 'വിണ്ണൈത്താണ്ടി വരുവായ'.  അടുത്ത്  തന്നെ ഈ ചിത്രം 5 വർഷം കടന്ന് തിയേറ്ററിൽ ഓടുന്ന സിനിമ എന്ന റെക്കോർഡും  നേടും!

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img